പശുവിനെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയില്‍ കാസര്‍കോട്ട് യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് , വര്‍ഗ്ഗീയ പരാമര്‍ശമെന്ന് പോലീസ് 

പശുവിനെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയില്‍ കാസര്‍കോട്ട് യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് , വര്‍ഗ്ഗീയ പരാമര്‍ശമെന്ന് പോലീസ് 

പശുവിനെ ആക്ഷേപിച്ച് സംസാരിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത സംഭവത്തില്‍ പോലീസിന്റെ വിശദീകരണം. കാസര്‍കോട് ഓണക്കുന്നിലെ സാജന്‍ എബ്രഹാം എന്നയാള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തതെന്ന് വെള്ളരിക്കുണ്ട് പോലീസ് അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് എടുത്തത്.

പരാതിയില്‍ സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി വെള്ളരിക്കുണ്ട് പോലീസ് ദ ക്യൂവിനോട് പറഞ്ഞു.

പുന്നക്കുന്ന് സ്വദേശി ചന്ദ്രന്റെ പരാതിയിലാണ് സാജനെതിരെ കേസെടുത്തത്. മേയ് ഇരുപത്തിയെട്ടാം തിയ്യതി രാവിലെ പാത്തിക്കര എന്ന സ്ഥലത്ത് വച്ച് പശുവിനെ അപമാനിക്കുന്ന തരത്തില്‍ സാജന്‍ ജോസഫ് സംസാരിച്ചുവെന്നാണ് ചന്ദ്രന്റെ പരാതി. രാഷ്ട്രീയ ചര്‍ച്ചയ്ക്കിടെ പശു വിഷയമാകുകയും പാല്‍ കഴിക്കാറില്ലെയെന്ന് സാജന്‍ ആക്ഷേപിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. 153 എ പ്രകാരമാണ് കേസ്.

പശുവിനെതിരെ സംസാരിച്ചാല്‍ കേരളത്തിലും പോലീസ് പിടികൂടുന്ന സാഹചര്യമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in