കൊവിഡ് രോഗികള്‍ക്ക് സഹായവുമായി മമ്മൂട്ടി, വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സി മീറ്ററുകളും നല്‍കി

കൊവിഡ് രോഗികള്‍ക്ക് സഹായവുമായി മമ്മൂട്ടി, വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സി മീറ്ററുകളും നല്‍കി

ഹൈബി ഈഡന്‍ എം.പിയുടെ നേതൃത്വത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സി മീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ മമ്മൂട്ടി സംഭാവന ചെയ്തതായി ഹൈബി ഈഡന്‍.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തതെന്നും ഹൈബി. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും,അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നല്‍കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുമെന്നും സുഹൃത്ത് രമേശ് പിഷാരടിയും മമ്മൂട്ടിയില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് കൂടെയുണ്ടായിരുന്നുവെന്നും ഹൈബി.

കൊവിഡ് രോഗികള്‍ക്ക് സഹായവുമായി മമ്മൂട്ടി, വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സി മീറ്ററുകളും നല്‍കി
മോഹൻലാലിന്റെ ജന്മദിന സമ്മാനം; കോവിഡ് പ്രതിരോധത്തിനായി ആശുപത്രികൾക്ക് ഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങള്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു. മോഹന്‍ലാലിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്ത് വന്നിരുന്നു. ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെ നല്‍കിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കി. മോഹന്‍ലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in