ലോക യാത്രയ്ക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തത്; നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല, വിശദീകരണവുമായി മല്ലു ട്രാവലര്‍

ലോക യാത്രയ്ക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തത്; നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല, വിശദീകരണവുമായി മല്ലു ട്രാവലര്‍

ഗതാഗത മന്ത്രിയാക്കിയാല്‍ വാഹനത്തില്‍ ഏത് തരത്തിലുള്ള മോഡിഫിക്കേഷനും നടത്താന്‍ അനുമതി നല്‍കുമെന്ന് പറയുന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍.

വിവാദ പരാമര്‍ശം നടത്തിയ വീഡിയോ ഒരു വര്‍ഷം മുമ്പുള്ളതാണെന്നും അന്ന് തന്നെ അതിനെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നതായും മല്ലു ട്രാവലര്‍ പറഞ്ഞു.

രണ്ട് വ്‌ളോഗേഴ്‌സിന്റെ തെറ്റിന് മുഴുവന്‍ വ്‌ളോഗേഴ്‌സിനെയും കുറ്റക്കാരാക്കുന്നതായും ആമിനയെന്ന തന്റെ ബൈക്ക് കേരളത്തില്‍ മോഡിഫിക്കേഷനോടെ ഓടിച്ചിരുന്നില്ലെന്നും ഷാക്കീര്‍ വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ് ലൈവില്‍ പറഞ്ഞ പരാമര്‍ശമായിരുന്നു അത്. എംവിഡി ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചപ്പോള്‍ കാരണം അറിയിച്ചിരുന്നു. കേരളത്തില്‍ വ്‌ളോഗേഴ്‌സിനെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് പേരുടെ തെറ്റിന് കേരളത്തിലെ എല്ലാ വണ്ടി ഭ്രാന്തന്മാരെയും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ഷാക്കീര്‍ പറഞ്ഞു.

'' ഇവിടുത്തെ നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല. ലോകയാത്രക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തത്. അതിനുള്ള ആവശ്യം മോട്ടോര്‍ വാഹന വകുപ്പിനോട് പറഞ്ഞിരുന്നതായും ഷാക്കീര്‍ പറഞ്ഞു. ലോകം മുഴുവന്‍ കറങ്ങിയതിന് ശേഷം ബൈക്ക് ഇപ്പോള്‍ വീടിനകത്ത് കയറ്റിയിരിക്കുകയാണ്. കേരളത്തില്‍ ഒരു നിയമക്കുരുക്കിലും ബൈക്ക് പെട്ടിരുന്നില്ല,'' ഷാക്കീര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in