അമരത്തിലെ ചന്ദ്രികയും ദേവാസുരത്തിലെ സുഭദ്രയും, ചിത്രയ്ക്ക് യാത്രാമൊഴി

Malayalam actor Chithra passes away
Malayalam actor Chithra passes away
Published on

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മലയാളത്തിലും തമിഴിലും അടക്കം നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് ചെന്നൈ സാലിഗ്രാമില്‍.

പത്താമുദയം എന്ന സിനിമയിലെ അമ്മിണിക്കുട്ടി, ദേവാസുരത്തിലെ സുഭദ്രാമ്മ, അമരത്തിലെ ചന്ദ്രിക എന്നിവ ചിത്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകളാണ്.

1965 ഫെബ്രുവരി 25ന് മാധവന്റെയും ദേവിയുടെയും മകളായി ജനിച്ചു. കൊച്ചി ഗവണ്മെന്റ് ഗേഴ്‌സ് സ്‌കൂളിലായിരുന്നു ചിത്ര ആദ്യം പഠിച്ചത്. റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന അച്ഛന് മൈലാപ്പൂരിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനാല്‍ ചെന്നൈയില്‍ ആയിരുന്നു ചിത്ര പഠിച്ചത്. ആറുവയസ്സുള്ളപ്പോള്‍ അപൂര്‍വരാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ഭിനയിച്ചുകൊണ്ടാണ് സിനിമയില്‍ തുടക്കംകുറിയ്ക്കുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ തിരക്കായതോടെ പത്താംക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു.

1983-ല്‍ ആട്ടക്കലാശം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായതോടെയാണ് ചിത്ര മലയാളത്തില്‍ പ്രശസ്തയാകുന്നത്. ഒരു നല്ലെണ്ണയുടെ പരസ്യമോഡലായി നിന്നതിനാല്‍ ആ കാലത്ത് 'നല്ലെണ്ണൈ ചിത്ര' എന്ന പേരിലും അറിയപ്പെട്ടിരുന്നു. തുടര്‍ന്ന് നൂറോളം മലയാളചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചു. പഞ്ചാഗ്‌നി,ഒരു വടക്കന്‍ വീരഗാഥ, അസ്ഥികള്‍ പൂക്കുന്നു,അമരം,ദേവാസുരം.. എന്നിവയിലെ ചിത്രയുടെ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയവയാണ്. തെലുങ്കു,കന്നഡ സിനിമകളിലും ചിത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, കൂടുതലും അഭിനയിച്ചത് മലയാളം, തമിഴ് സിനിമകളിലാണ്.

(വിവരങ്ങള്‍ക്ക് കടപ്പാട് m3db)

Related Stories

No stories found.
logo
The Cue
www.thecue.in