മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാം തവണയും അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാം തവണയും അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാം തവണയും അധ്യാപകന്‍ അറസ്റ്റില്‍. താനൂരില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോള്‍ ഇയാളെ പോക്‌സോ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു.

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂരിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷ്‌റഫ് താനൂരിലും സമാന കേസില്‍ പ്രതിയാകുന്നത്.

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര കോടതികളില്ലാത്തത് തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചതില്‍ 28 കോടതികള്‍ ഇനിയും തുടങ്ങിയിട്ടില്ല. നവംബര്‍ ഒന്നിന് 28 കോടതികളും പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ഉന്നതതല യോഗത്തിലെ തീരുമാനം.

സംസ്ഥാനത്ത് നേരത്തെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ കുട്ടിക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചുവെന്ന പരാതിയും വെള്ളിയാഴ്ച ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in