ആണ്‍കുട്ടികളെയും ചൂഷണം ചെയ്തു; പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിനെതിരെ കൂടുതല്‍ പരാതികള്‍

ആണ്‍കുട്ടികളെയും ചൂഷണം ചെയ്തു; പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിനെതിരെ കൂടുതല്‍ പരാതികള്‍

പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് മലപ്പുറം സി.ഐ ജോബി തോമസ്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പഠനസമയത്ത് ആണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വരും ദിവസങ്ങളില്‍ പ്രതിയെ സ്‌കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനിടെ സ്‌കൂള്‍ അധികൃതര്‍ക്ക് സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നാണ് പൊലീസ് ശശികുമാറിനെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലുടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടിന് ഇയാള്‍ ഒളിവില്‍ പോയി. പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നുതന്നെ ഗുരുതര ആരോപണങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.