‘നാല് മക്കളെ പീഡിപ്പിച്ചു’; പിതാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

‘നാല് മക്കളെ പീഡിപ്പിച്ചു’; പിതാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Published on: 

മലപ്പുറം ജില്ലയില്‍ നാല്‍പ്പത്തിയേഴുകാരനെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിന്‍മേലാണ് അറസ്റ്റ്.

‘നാല് മക്കളെ പീഡിപ്പിച്ചു’; പിതാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കല്‍; സംസ്ഥാനത്ത് 11 പേര്‍ പിടിയില്‍ 

17, 15, 13, 10 വയസ്സുകളിലുള്ള പെണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. കൗണ്‍സിലിങ്ങിനിടെ സ്‌കൂള്‍ അധികൃതരോടാണ് കുട്ടികള്‍ പീഡന വിവരം തുറന്നു പറഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്.

കുട്ടികളില്‍ നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്തുവരികയാണ്. വീട്ടിലെ മറ്റാരുടെയെങ്കിലും അറിവോടെയാണ് പീഡനം നടന്നതെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

logo
The Cue
www.thecue.in