‘സഭകളുടെ മിക്കി മൗസ് കളിക്ക് കൂട്ടുനില്‍ക്കാനാകില്ല’; എന്നും പള്ളിക്ക് സംരക്ഷണം അപ്രായോഗികമെന്ന് സര്‍ക്കാര്‍

‘സഭകളുടെ മിക്കി മൗസ് കളിക്ക് കൂട്ടുനില്‍ക്കാനാകില്ല’; എന്നും പള്ളിക്ക് സംരക്ഷണം അപ്രായോഗികമെന്ന് സര്‍ക്കാര്‍

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളുടെ മിക്കി മൗസ് കളിക്ക് കൂട്ടുനില്‍ക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എല്ലാ ദിവസവും തര്‍ക്കമുള്ള പള്ളികള്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്ന് സംസ്ഥാന ഗവണ്‍മെന്റ് ഹൈക്കോടതിയെ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നത് പ്രായോഗികമല്ല. മതിയായ പൊലീസ് ഇല്ല. പൊലീസ് ഇല്ലാത്തതിനാല്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും പറയാനാകില്ല. മലങ്കര സഭാ തര്‍ക്കത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എ ആര്‍ ക്യാമ്പില്‍ നിന്നുള്ളവരെ ഇറക്കിക്കൂടേയെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. പിറവം പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിറവം പള്ളിക്ക് കീഴിലുള്ള 13 ചാപ്പലുകള്‍ ആരാണ് ഭരിക്കുന്നതെന്ന് അറിയിക്കണം. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

‘സഭകളുടെ മിക്കി മൗസ് കളിക്ക് കൂട്ടുനില്‍ക്കാനാകില്ല’; എന്നും പള്ളിക്ക് സംരക്ഷണം അപ്രായോഗികമെന്ന് സര്‍ക്കാര്‍
‘അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണ്ട’; എസ്.സി-എസ്‌.ടി നിയമം ഇളവ് ചെയ്ത വിധി റദ്ദാക്കി സുപ്രീം കോടതി 

മലങ്കര സഭാതര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് യാക്കോബായ സഭ. ബന്ധുക്കളായാലും ഓര്‍ത്തഡോക്സ് വൈദികരെ വീട്ടില്‍ കയറ്റരുതെന്ന് യാക്കോബായ വിശ്വാസികള്‍ക്ക് സഭ നിര്‍ദ്ദേശം നല്‍കി. യാക്കോബായ വിശ്വാസികളുടെ വീടുകളിലോ പള്ളികളിലോ ഓര്‍ത്തഡോക്സ് വൈദികര്‍ പ്രവേശിച്ച് ശുശ്രൂഷ നടത്തുന്നത് തടയാന്‍, സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

യാക്കോബായ പള്ളികളിലെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കാര്‍മികരോ സഹകാര്‍മികരോ ആയി പങ്കെടുക്കാന്‍ ഇനിമുതല്‍ ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് അനുമതിയുണ്ടാകില്ല. എക്യുമെനിക്കല്‍ വേദികളില്‍ ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് പുരോഹിതര്‍ എത്തുന്ന ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കാനും യാക്കോബായ സഭ തീരുമാനിച്ചിട്ടുണ്ട്. വിലക്കുകള്‍ സംബന്ധിച്ച് പള്ളികളില്‍ നിര്‍ദ്ദേശം നല്‍കും. യാക്കോബായ വിശ്വാസികളുടെ കുട്ടികളെ ഓര്‍ത്തഡോക്സ് വൈദികര്‍ മാമ്മോദീസ മുക്കുന്നത് തടയാനും വിവാഹങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്നുള്ള ദേശക്കുറി സ്വീകരിക്കരുതെന്നും ആവശ്യങ്ങളുയരുന്നുണ്ട്.

‘സഭകളുടെ മിക്കി മൗസ് കളിക്ക് കൂട്ടുനില്‍ക്കാനാകില്ല’; എന്നും പള്ളിക്ക് സംരക്ഷണം അപ്രായോഗികമെന്ന് സര്‍ക്കാര്‍
‘ബന്ധുക്കളായാലും ഓര്‍ത്തഡോക്‌സ് അച്ചന്‍മാരെ വീട്ടില്‍ കയറ്റരുത്’; കുടുംബചടങ്ങുകളിലേക്കും വിലക്ക് വ്യാപിപ്പിച്ച് യാക്കോബായ സഭ

യാക്കോബായ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പിറവം പള്ളിയുടെ ഭരണച്ചുമതല സുപ്രീം കോടതിവിധി പ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കിയതാണ് മലങ്കര തര്‍ക്കത്തെ വീണ്ടും രൂക്ഷമാക്കിയിരിക്കുന്നത്. പിറവം പള്ളി സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച ഓര്‍ത്തഡോക്സ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് യാക്കോബായ സഭ.

‘സഭകളുടെ മിക്കി മൗസ് കളിക്ക് കൂട്ടുനില്‍ക്കാനാകില്ല’; എന്നും പള്ളിക്ക് സംരക്ഷണം അപ്രായോഗികമെന്ന് സര്‍ക്കാര്‍
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുണ്ടെന്നാവര്‍ത്തിച്ച് അന്വേഷണസംഘം 

Related Stories

No stories found.
logo
The Cue
www.thecue.in