എംഎം മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് ; ചിമ്പാന്‍സിയുടെ തലവെട്ടി എംഎം മണിയുടെ ചിത്രം വെച്ച് പ്രതിഷേധം

എംഎം മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് ; ചിമ്പാന്‍സിയുടെ തലവെട്ടി എംഎം മണിയുടെ ചിത്രം വെച്ച് പ്രതിഷേധം

എം.എം മണി എംഎല്‍എയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്. മണിയുടെ ചിത്രം ചിമ്പാന്‍സിയുടെ ചിത്രത്തോട് ചേര്‍ത്ത് വെച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് അധിക്ഷേപ സമരം നടത്തിയത്. കെ കെ രമ എംഎല്‍എയ്‌ക്കെതിരായ എംഎം മണി നടത്തിയ അധിക്ഷേപ പ്രസ്താവനയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ച്. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ഒളിപ്പിച്ചു.

എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതാണ്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in