കര്‍ഷക സമരം: കേന്ദ്രത്തെ പിന്തുണച്ച താരങ്ങളുടെ ട്വീറ്റില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം

കര്‍ഷക സമരം: കേന്ദ്രത്തെ പിന്തുണച്ച താരങ്ങളുടെ ട്വീറ്റില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം

കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്രത്തെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം ട്വീറ്റ് ചെയ്ത വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നോ ട്വീറ്റെന്നാണ് അന്വേഷിക്കുന്നത്. സച്ചിനെ കൂടാതെ ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകള്‍ സംബന്ധിച്ചും അന്വേഷണമുണ്ടാകും.

ട്വീറ്റുകളില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒരു വ്യക്തിക്കോ താരത്തിനോ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കാം, എന്നാല്‍ അതിന് പിന്നില്‍ ബി.ജെ.പിയാണോ എന്ന സംശയസാധ്യത നിലനില്‍ക്കുന്നുവെന്നും അതില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവും, ജനറല്‍ സെക്രട്ടറിയുമായ സച്ചിന്‍ സാവന്ത് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൈന നെഹ്‌വാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകളെല്ലാം ഒരേ പാറ്റേണുകളിലുള്ളതായിരുന്നു. അക്ഷയ് കുമാറിന്റെയും സൈന നെഹ്‌വാളിന്റെയും ഓരേ ട്വീറ്റുകളായിരുന്നു, മാത്രമല്ല സുനില്‍ ഷെട്ടി ഒരു ബി.ജെ.പി നേതാവിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. സെലിബ്രിറ്റികളും ബി.ജെ.പി നേതാക്കളും തമ്മില്‍ ആശയവിനിമയം നടന്നിരുന്നുവെന്നാണ് കാണിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കണം', സച്ചിന്‍ സാവന്ത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Maharashtra Govt to Probe On Celebrities Tweet

Related Stories

No stories found.
logo
The Cue
www.thecue.in