മഹാരാജാസ് കോളേജില്‍ മുറിച്ചിട്ട മരം കടത്താന്‍ ശ്രമിച്ചു, തടഞ്ഞ് എസ്.എഫ്.ഐ

മഹാരാജാസ് കോളേജില്‍ മുറിച്ചിട്ട മരം കടത്താന്‍ ശ്രമിച്ചു, തടഞ്ഞ് എസ്.എഫ്.ഐ

എറണാകുളം മഹാരാജാസ് കോളേജ് ക്യാംപസില്‍ നിന്ന് മരം കടത്താനുള്ള ശ്രമം തടഞ്ഞ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കോളേജില്‍ മുറിച്ചിട്ടിരുന്ന മരമാണ് കടത്താന്‍ ശ്രമിച്ചത്.

കോളേജ് ലൈബ്രറിയ്ക്കടുത്ത് മുറിച്ചിട്ട മരമാണ് കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. മരം നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ കയറ്റുന്നതുകണ്ടതില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികളാണ് സംഘത്തെ തടഞ്ഞത്.

എന്നാല്‍ മരം കൊണ്ടു പോകുന്നതിന് അനുമതിയുണ്ടെന്നായിരുന്നു ലോറിക്കാരുടെ മറുപടി. സംശയം തോന്നി വാഹനം തടഞ്ഞതോടെ ലോറിക്കാര്‍ സമീപത്തു നിന്നും മാറിപോയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അനുമതി ഇല്ലാതെയണ് മരം കടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ ഇല്ലാത്ത നേരത്ത് ഇത്തരത്തില്‍ മരം കടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

മരം കൊണ്ടു പോകാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസിനെ വിവരം അറിയിച്ചെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.

The Cue
www.thecue.in