മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു

മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു
Published on

മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് അന്തരിച്ചു. 56 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല് ദിവസമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമാണ്. കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി വിവിധ കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തക യൂണിയന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിലെ അധ്യാപകനും കേരള പ്രസ് അക്കാദമി ഗവേണിങ് കമ്മിറ്റി അംഗവുമായിരുന്നു .മാധ്യമം ജേണലിസ്റ്റ് യൂണിയന്‍, മാധ്യമം റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ പ്രസിഡന്റുമാണ്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

കേരള കൗമുദിയിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2.30 മുതല്‍ 45 മിനിട്ട് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് ആറിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. പരേതയായ ശ്രീകലയാണ് ഭാര്യ. മകന്‍ ഹരികൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in