മധ്യപ്രദേശില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ രാമായണവും മഹാഭാരതവും

മധ്യപ്രദേശില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ രാമായണവും മഹാഭാരതവും

എന്‍ജിനിയറിങ് സിലബസിള്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ശ്രീരാമനെ കുറിച്ചും സമകാലിക രചനകളെ കുറിച്ചും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് കോഴ്‌സുകളിലൂടെയും അത് ചെയ്യാന്‍ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ഇതിനായി സിലബസ് തയ്യാറാക്കി കഴിഞ്ഞുവെന്നും, ചരിത്രത്തിന്റെ മഹത്വം സമൂഹത്തിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ തെറ്റൊന്നുമില്ല, ഇതിഹാസങ്ങളെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍കൂട്ടായിരിക്കുമെന്നും മോഹന്‍ യാദവ് അവകാശപ്പെട്ടു.

logo
The Cue
www.thecue.in