'കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ട്', ചട്ട പ്രകാരം വേട്ടയാടാന്‍ അനുവദിക്കണമെന്ന് മാധവ് ഗാഡ്ഗില്‍

'കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ട്', ചട്ട പ്രകാരം വേട്ടയാടാന്‍ അനുവദിക്കണമെന്ന് മാധവ് ഗാഡ്ഗില്‍

ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള സ്വീഡനും നോര്‍വേയും പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാര്‍ഗമാണ് നിലവിലെ നിയമം ഉപേക്ഷിച്ച് രാജ്യം സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ പത്രത്തിലെഴുതിയ 'കാട്ടുപന്നിക്ക് കീഴടങ്ങരുത്' എന്ന ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നെയിലെ ഡിആര്‍ഡിഒ ലാബിന് സമീപത്താണ് താന്‍ താമസിക്കുന്നത്. ഇതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ടെന്നും അത് അവര്‍ തനിക്ക് പങ്കുവെക്കാറുണ്ട്. വ്യക്തമായ ചട്ടങ്ങള്‍ക്ക് വിധേയമായുള്ള വേട്ടയാടല്‍ വിവേകമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വന്യജീവി നിയമത്തില്‍ ഏറ്റവും യുക്തിരഹിതമായത് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. വന്യ സസ്തനകിലുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ട്. കാട്ടുപന്നികള്‍ ഒരു തരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് അവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, ലോകത്തിലെ പല വനമേഖലകളിലും അവ ക്രമാതീതമായി പെരുകിയിരുന്നുവെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

കാട്ടുപന്നികള്‍ ആളുകളെ കൊല്ലാറുണ്ട്. അവ സ്ഥിരമായി കൃഷിഭൂമിയില്‍ അതിക്രമിച്ച് കയറി വിളകള്‍ നശിപ്പിക്കുന്നു.

ഡബ്ല്യു.എല്‍.പി.എയുടെ കീഴില്‍, അപകടകാരികളായ വന്യമൃഗങ്ങള്‍ക്കെതിരെ പ്രതിരോധത്തിനു ജനങ്ങള്‍ക്ക് അവകാശമില്ല. അവരെ കൃഷിയിടങ്ങളില്‍ നിന്ന് തുരത്തിയോടിക്കാന്‍ പോലും അധികൃതരുടെ അനുമതി വേണം എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിലവിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണ്. വന്യജീവി സമ്പത്ത് അടക്കം പകൃതി സ്രോതസ്സുകളെ ഉത്തമമായ രീതിയില്‍ പരിപാലിക്കാനുള്ള പകരം വ്യവസ്ഥകള്‍ കൊണ്ടുവരണം എന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in