'ഇന്നലെ ട്വന്റി 20ക്ക് വോട്ട് ചെയ്തവര്‍ ഇന്ന് ഇടതുപക്ഷത്തിന് ചെയ്യും'; അവര്‍ക്ക് യോജിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തോടെന്ന് എം സ്വരാജ്

'ഇന്നലെ ട്വന്റി 20ക്ക് വോട്ട് ചെയ്തവര്‍ ഇന്ന് ഇടതുപക്ഷത്തിന് ചെയ്യും'; അവര്‍ക്ക് യോജിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തോടെന്ന് എം സ്വരാജ്

ഇന്നലെ ട്വന്റി20ക്ക് വോട്ട് ചെയ്തവര്‍ ഇന്ന് ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്നാണ് കരുതുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ട്വന്റി-20 ആം ആദ്മി പാര്‍ട്ടികള്‍ മുന്‍പോട്ട് വെച്ച കുറച്ച് നിലപാടുകളുണ്ട്. അത് അഴിമതിക്കെതിരായ നിലപാടാണ്, നാടിന്റെ വികസനമെന്ന മുദ്രാവാക്യമാണ്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തില്‍ വരണമെന്ന ആശയമാണ്. ഈ കാര്യങ്ങളോടെല്ലാം ഇപ്പോള്‍ ചേര്‍ന്ന് പോകുന്നത് ഇടതുപക്ഷമാണെന്നും അവര്‍ക്ക് ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇടതുപക്ഷമാണെന്നും സ്വരാജ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോരമന്യൂസിനോടായിരുന്നു സ്വരാജിന്റെ പ്രതികരണം.

കേരളത്തില്‍ തന്നെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് വിജയ സാധ്യതകള്‍ കൂടുതലാണ്. ബാലികേറാമലയായിരുന്ന പല മണ്ഡലങ്ങളും ഇടതുപക്ഷം വിജയിച്ചിട്ടുള്ളത് ഉപതെരഞ്ഞെടുപ്പുകളിലാണ്. കോന്നിയും വട്ടിയൂര്‍ക്കാവും താരതമ്യം ചെയ്താല്‍ തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് ജയം എളുപ്പമാണെന്നും എം സ്വരാജ് പറഞ്ഞു.

തൃക്കാക്കരയില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. വികസനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്‍ക്കാമെന്നും എഎപി-ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in