റോഡ് ടു മെക്കയല്ല ആടുജീവിതം, പ്രചരണങ്ങള്‍ക്ക് കാരണം എം.ബി.രാജേഷിനെ ബെന്യാമിന്‍ പിന്തുണച്ചത്: എം.എന്‍ കാരശേരി

റോഡ് ടു മെക്കയല്ല ആടുജീവിതം, പ്രചരണങ്ങള്‍ക്ക് കാരണം എം.ബി.രാജേഷിനെ ബെന്യാമിന്‍ പിന്തുണച്ചത്: എം.എന്‍ കാരശേരി

ബെന്യാമിന്റെ ആടുജീവിതം എന്ന കൃതി മുഹമ്മദ് അസദിന്റെ റോഡ് ടു മെക്കയുടെ കോപ്പിയടിയെന്ന വാദം തള്ളി കൃതിയുടെ മലയാള പരിഭാഷ നിര്‍വഹിച്ച എം.എന്‍ കാരശേരി. തൃത്താലയില്‍ എം.ബി രാജേഷിന് വേണ്ടി പ്രചരണം നടത്തിയതിനാലാവാം ഇപ്പോള്‍ വിവാദം പൊന്തിവന്നതെന്നും കാരശേരി. മാതൃഭൂമി ഡോട്ട് കോമിലാണ് കാരശേരി ഇക്കാര്യം പറഞ്ഞത്.

''ബെന്യാമിന്‍ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ എവിടെയെങ്കിലും കിടന്ന രണ്ടോ മൂന്നോ വാചകം, രണ്ടോ മൂന്നോ ഇമേജ് അദ്ദേഹത്തിന്റെ എഴുത്തില്‍ വന്നു എന്നത് ഒരു കുറ്റമായോ ദോഷമായോ ആരോപിക്കുന്നത് ശരിയല്ല. ആടുജീവിതം എഴുതുന്നതിന് മുന്‍പുതന്നെ ബെന്യാമിനെ എനിക്ക് ബഹ്‌റിനില്‍വെച്ച് പരിചയമുണ്ട്. ആടുജീവിതം ഒരു നല്ല നോവലാണ്. അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായ നല്ല നോവലാണത്. ഞാനത് ശ്രദ്ധിച്ച് വായിച്ചിട്ടുണ്ട്.'' എം.എന്‍ കാരശേരി പറയുന്നു.

മുഹമ്മദ് അസദിന്റെ ആത്മകഥാപരമായ കൃതി പകര്‍ത്തിയതാണ് ആടുജീവിതം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം. അതേക്കുറിച്ച് കാരശേരി പറയുന്നത് ഇങ്ങനെ ''

മരുഭൂമിയിലെ ഒരു അസ്തമയത്തേപ്പറ്റിയോ മരുപ്പച്ചയുടെ കുളിര്‍മയേപ്പറ്റിയോ പൊടിക്കാറ്റിനേപ്പറ്റിയോ അസദിനും ബെന്യാമിനും അനുഭവമുണ്ടാകും. മരുഭൂമി ബെന്യാമിനും കണ്ടിട്ടുണ്ട്. മുഹമ്മദ് അസദ് മാത്രമല്ലല്ലോ മരുഭൂമി കണ്ടിട്ടുള്ളത്. രണ്ടെഴുത്തുകാരുടെ വാക്യങ്ങള്‍ തമ്മിലോ അലങ്കാരങ്ങള്‍ തമ്മിലോ സാമ്യംവരുക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിന്‍ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വര്‍ണനകള്‍ വന്നിരിക്കാം. ആ വര്‍ണനകള്‍അല്ലല്ലോ ആ നോവല്‍. അതില്‍ മലയാളിയുടെ പ്രവാസജീവിതമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in