'പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാര്'; നിഖില വിമലിനെ പിന്തുണച്ച് എം മുകുന്ദന്‍

'പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാര്'; നിഖില വിമലിനെ പിന്തുണച്ച് എം മുകുന്ദന്‍

ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിനെ പിന്തുണച്ച് എം മുകുന്ദന്‍. പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതി വന്നെന്നും പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓര്‍ക്കണമെന്നും എം. മുകുന്ദന്‍ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം കാരപ്പറമ്പ് ജി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യവെയാണ് എം മുകുന്ദന്റെ പരാമര്‍ശമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കില്‍ ഒന്നിനേയും വെട്ടരുതെന്നും നടി നിഖില വിമല്‍ പറഞ്ഞത് ശരിയാണ്. സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ സ്വപ്നം. സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രചാരണമായി നടത്തിയ ഒരു അഭിമുഖത്തിലാണ് നിഖില വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇവിടെ പശുവിനെ വെട്ടാന്‍ കഴിയില്ലല്ലോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി നമ്മുടെ നാട്ടില്‍ വെട്ടാമെന്നും ഇന്ത്യയില്‍ അത്തരമൊരു സിസ്റ്റം ഉണ്ടായിരുന്നില്ലെന്നും നിഖില പറഞ്ഞിരുന്നു.

നിഖിലയുടെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. തുടര്‍ന്ന് സംഘ്പരിവാര്‍ നിഖിലയ്ക്ക് എതിരെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in