ഇന്ധനവിലയ്‌ക്കൊപ്പം പാചക വാതക വിലയും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 26 രൂപ

ഇന്ധനവിലയ്‌ക്കൊപ്പം പാചക വാതക വിലയും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 26 രൂപ

പാചകവാതക വില കൂട്ടി. ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതോടെ ഒരു സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വര്‍ധനവാണ് പാചകവാതകത്തിനുണ്ടായത്.

ഡിസംബറിലാണ് ഇതിന് മുന്‍പ് വില കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധനവാണിത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 1535 രൂപയായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെട്രോള്‍ ഡീസല്‍ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി.

LPG Gas Cylinder Price Increased

Related Stories

No stories found.
logo
The Cue
www.thecue.in