സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം, ഷാഹിദ കമാലിനോട് ലോകായുക്ത

സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം, ഷാഹിദ കമാലിനോട് ലോകായുക്ത

സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം, ഷാഹിദ കമാലിനോട് ലോകായുക്ത

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത. വ്യാജ ഡോക്ടറേറ്റ് ആരോപണത്തില്‍ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയര്‍ത്തുന്നതെന്നും വിചാരണയ്ക്കിടെ ലോകായുക്ത പറഞ്ഞു.

ഷാഹിദയുടെ സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ ഇവ കോടതിക്ക് മുന്നിലെത്തിക്കണെന്നും ലോകായുക്ത നിര്‍ദേശിച്ചു.

യൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാര്‍ശ ചെയ്തതെന്നായിരുന്നു ഷാഹിദ നേരത്തെ പറഞ്ഞിരുന്നത്.

ഷാഹിദയുടെ ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണെങ്കില്‍ ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു.

ഷാഹിദയ്ക്ക് വിയറ്റ്‌നാം സര്‍വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചത്. സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഷാഹിദയ്ക്ക് വിയറ്റ്‌നാം സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് കോടിതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഓണററി ഡോക്ടറേറ്റ് ആണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

The Cue
www.thecue.in