കശ്മീര്‍ പ്രത്യേക പദവി: പ്രമേയവും ബില്ലും ലോകസഭ പാസാക്കി

കശ്മീര്‍ പ്രത്യേക പദവി: പ്രമേയവും ബില്ലും ലോകസഭ പാസാക്കി

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുന്ന പ്രമേയം ലോകസഭയും പാസ്സാക്കി. 351 പേര്‍ പ്രമേയത്തെ പിന്തുണച്ചു.72 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ചെറുപാര്‍ട്ടികളുടെ പിന്തുണയും സര്‍ക്കാറിന് ലഭിച്ചു. പുനസംഘടനാ ബില്ലിലും വോട്ടെടുപ്പ് നടന്നു. ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബില്ലും പാസ്സാക്കി.

ബില്ല് ഇന്നലെ രാജ്യസഭ പാസ്സാക്കിയിരുന്നു. ജമ്മുകശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

370 വകുപ്പ് റദ്ദാക്കുന്ന പ്രമേയവും സംസ്ഥാന പുനംസംഘടന ബില്ലും അവതരിപ്പിച്ചപ്പോള്‍ ലോകസഭയില്‍ പ്രതിപക്ഷം എതിര്‍ത്തു. ചട്ടപ്രകാരമല്ലെന്ന് കോണ്‍ഗ്രസ് എതിര്‍ത്തു. ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസും ജെഡിയുവും സഭ വിട്ടു. ബിഎസ്പിയും ടിഡിപിയും ടിആര്‍എസും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാറിനൊപ്പം നിന്നു.

logo
The Cue
www.thecue.in