പുതുപ്പള്ളി പഞ്ചായത്തില്‍ ഇടതുപക്ഷം; യു.ഡി.എഫിന് തോല്‍വി

പുതുപ്പള്ളി പഞ്ചായത്തില്‍ ഇടതുപക്ഷം; യു.ഡി.എഫിന് തോല്‍വി

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. ഇടതുപക്ഷം പഞ്ചായത്ത് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെടുന്നത്.

18 സീറ്റില്‍ 8 ഇടതുപക്ഷവും 7 യുഡിഎഫും മൂന്ന് സീറ്റ് ബി.ജെ.പിയും നേടി. ജോസ്.കെ.മാണി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണ് പുതുപ്പള്ളി.

പാലാ നഗരസഭയും ഇടതുപക്ഷം നേടിയിരുന്നു. മുനിസിപ്പാലിറ്റി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in