ഒഞ്ചിയത്ത് ആര്‍.എം.പിയുടെ സീറ്റ് തിരിച്ചുപിടിച്ച് സി.പി.എം

ഒഞ്ചിയത്ത് ആര്‍.എം.പിയുടെ സീറ്റ് തിരിച്ചുപിടിച്ച് സി.പി.എം

ഒഞ്ചിയത്ത് ആര്‍.എം.പിയുടെ സീറ്റുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി.ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍.എം.പിയുടെ കൈവശമുണ്ടായിരുന്ന രണ്ടും മൂന്നും വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് ജനകീയ മുന്നണിയായിട്ടായിരുന്നും ആര്‍.എം.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സീറ്റുകളിലാണ് ഇടതുമുന്നണി വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെയും ജനതാദളിന്റെയും പിന്തുണയോടെയായിരുന്നു ആര്‍.എം.പി ഭരണം നിലനിര്‍ത്തിയത്. ജനതാദളിന്റെ തിരിച്ചു വരവ് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ .

സി.പി.എമ്മിലെ വിഭാഗീയതയും ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ടതുമാണ് ഉറച്ച പഞ്ചായത്തായ ഒഞ്ചിയം കൈവിട്ടത്. 2010 മുതല്‍ ആര്‍.എം.പിയാണ് ഒഞ്ചിയം ഭരിക്കുന്നത്. രക്തസാക്ഷി ഗ്രാമം കൈവിട്ടത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in