'പരാജയപ്പെട്ടത് പ്രിസൈഡിങ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പിക്ക് വോട്ട് ചെയ്തതുകൊണ്ട്'; ആരോപണവുമായി എന്‍.വേണുഗോപാല്‍

'പരാജയപ്പെട്ടത് പ്രിസൈഡിങ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പിക്ക് വോട്ട് ചെയ്തതുകൊണ്ട്'; ആരോപണവുമായി എന്‍.വേണുഗോപാല്‍

കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍. പ്രിസൈഡിങ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് ചെയ്തത് മൂലമാണ് താന്‍ പരാജയപ്പെട്ടതെന്നും വേണുഗോപാല്‍ ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍.വേണുഗോപാല്‍ ഒരു വോട്ടിനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.പദ്മകുമാരിയോട് പരാജയപ്പെട്ടത്.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 495 വോട്ടുകളാണ്, എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് ലഭിച്ചത് 496 വോട്ടിങ് സ്ലിപ്പുകളാണെന്നും വേണുഗോപാലിന്റെ പരാതിയില്‍ പറയുന്നു. ഒരു വോട്ട് യന്ത്രത്തില്‍ കാണാത്തതിനെ തുടര്‍ന്ന്, പ്രിസൈഡിങ് ഓഫീസര്‍ ചട്ടങ്ങള്‍ മറികടന്ന് നറുക്കിടുകയും, ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കുറിവീഴുകയുമായിരുന്നു. തങ്ങള്‍ എതിരായിരുന്നിട്ടും പ്രിസൈഡിങ് ഓഫീസര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

181 വോട്ടുകളാണ് എന്‍.വേണുഗോപാലിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 182 വോട്ടുകളാണ്. പ്രിസൈഡിങ് ഓഫീസറുടെ നിയമവിരുദ്ധവോട്ടിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് കൂടുതല്‍ കിട്ടിയതെന്നും ജയിച്ചതെന്നും വേണുഗോപാല്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in