Around us
വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ലീഡ് ഇടതിന്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. ആദ്യഫലസൂചനകള്‍ എല്‍.ഡി.എഫിന് ആശ്വാസം നല്‍കുന്നതാണ്.
പാല മുനിസിപ്പാലിറ്റിയില്‍ ആദ്യം ഫലസൂചനകളില്‍ എല്‍.ഡി.എഫ് ആണ് മുന്നില്‍. തിരുവനന്തപുരത്ത് എട്ട് വാര്‍ഡുകളിലാണ് എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്നത്. വര്‍ക്കലയിലും എല്‍.ഡി.എഫിന് അനുകൂലമാണ് ആദ്യ ഫലസൂചനകള്‍. പന്തളം മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്നത്.

