ഷവര്‍മ തയ്യാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം; ഇല്ലെങ്കില്‍ 5 ലക്ഷം പിഴ, 6 മാസം തടവ്

ഷവര്‍മ തയ്യാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം; ഇല്ലെങ്കില്‍ 5 ലക്ഷം പിഴ, 6 മാസം തടവ്
Published on

സംസ്ഥാനത്ത് ഷവര്‍മ തയ്യാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം. ലൈസന്‍സ് ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാനദണ്ഡത്തില്‍ തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷണത്തിലും ഷവര്‍മ തയ്യാറാക്കാന്‍ പാടില്ലെന്ന് പറയുന്നു.

1. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്

2. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം

3. വാങ്ങി ഒരു മണിക്കൂറിനകം കൃത്യമായി ഉപയോഗിക്കണം എന്നത് രേഖപ്പെടുത്തണം

4. പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

ഷവര്‍മ കഴിക്കുന്നവരില്‍ ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. എല്ലാ ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുന്നതിന് മുമ്പ് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് നിര്‍ബന്ധമാണ്. ഇത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in