ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ട കേസ്; ദിലീപിന് സമന്‍സ്

ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ട കേസ്; ദിലീപിന് സമന്‍സ്

ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയത്. നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.

നടിയെ ആക്രമിച്ച കേസില്‍ ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി.

മൂന്ന് വര്‍ഷം മുമ്പ് ലിബര്‍ട്ടി ബഷീര്‍ ഇതുമായിബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നടപടി എടുത്തില്ലെന്ന് കാണിച്ച് ലിബര്‍ട്ടി ബഷീര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദേശം. തലശ്ശേരി കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്.

ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍

2017ല്‍ നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് ഞാനും ദിലീപുമായി സംഘടനാപരമായി മാനസിക അകല്‍ച്ചയുണ്ടായിട്ടുണ്ട്. അതിന് ശേഷമാണ് ഈ കേസ് ഉണ്ടാവുന്നത്. സത്യസന്ധമായി ആ കുട്ടി എന്റെ അടുത്ത് എല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. ആ കുട്ടിയെ പരിചയപ്പെടുത്തിയതും ഞാന്‍ തന്നെ ആണ്. ഇത് ദിലീപ് ചെയ്തതല്ല, ഞാനും മഞ്ജു വാര്യരും കൂടി ചേര്‍ന്ന് ഉണ്ടാക്കിയ ഗൂഢാലോചനയാണ് ഈ കേസിന് ആധാരം എന്നാണ് പത്രമാധ്യമങ്ങളോട് പറഞ്ഞത്. അത് മാത്രമല്ല, മജിസ്‌ട്രേറ്റ് കോടതിയിലും സുപ്രീം കോടതിയിലും ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജിയിലും കൂടി അതിന്റെ പരാമര്‍ശം ഉണ്ടായി. അപ്പോള്‍ തന്നെ ഞാന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പക്ഷെ മൂന്ന് വര്‍ഷമായിട്ടും തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോഴാണ് കോടതി അതിന് തയ്യാറായത്. ദിലീപ് തന്നെയാണ് കുറ്റക്കാരന്‍ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ കുട്ടിക്കൊപ്പം നമ്മള്‍ നില്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in