മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം, എച്ച് സലാം എസ്ഡിപിഐകാരനെന്ന പാരമര്‍ശത്തില്‍ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ്

മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം, എച്ച് സലാം എസ്ഡിപിഐകാരനെന്ന പാരമര്‍ശത്തില്‍ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ്

അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപകീര്‍ത്തി പരമര്‍ശത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. ആലപ്പുഴ ഇരട്ട കൊലപാതകത്തിന് പിന്നാലെ എച്ച് സലാം എം.എല്‍.എ എസ്.ഡി.പി.ഐക്കാരനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രനെതിരെ സലാം വക്കീല്‍ നോട്ടീസ് അയച്ചത്.

കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മാപ്പ് പറയണം. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ എച്ച് സലാം പറയുന്നത്.

15 ദിവസത്തിനുള്ളില്‍ മാപ്പ് പറയണം ഇല്ലെങ്കില്‍ അഡ്വ. ഡി. പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ പറയുന്നു.

ഡിസംബര്‍ 21ന് കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സലാം എസ്.ഡി.പി.ഐ കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പന്തുണ ലഭിച്ചിട്ടുണ്ടെന്നും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്.

25ന് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും സുരേന്ദ്രന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in