ചെലവ് ചുരുക്കലെന്ന് വാദം, 600 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്

ചെലവ് ചുരുക്കലെന്ന് വാദം, 600 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലേണിംഗ് ആപ്പായ ബൈജൂസ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ബൈജൂസ് ഏറ്റെടുത്ത ടോപ്പര്‍ (Toppr) കമ്പനിയില്‍ നിന്ന് 300 പേരെയും വൈറ്റ്ഹാറ്റ് (WhiteHat Jr) കമ്പനിയില്‍ നിന്ന് 300 ഓളം തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട് ഉള്ളത്.

ടോപ്പറിലെയും വൈറ്റ് ഹാറ്റിലെയും മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയും സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളെയുമാണ് ബൈജൂസ് പിരിച്ചുവിടുത്.

ബിസിനസ് മുന്‍ഗണനകള്‍ പുനഃക്രമീകരിക്കുന്നതിനും ദീര്‍ഘകാല വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും, ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ ത്വരിതപ്പെടുത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകളോട് ബൈജൂസിന്റെ പ്രതികരണം. 500ല്‍ താഴെ മാത്രമുള്ള ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടതെന്നും ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്നും ബൈജൂസ് പറയുന്നു.

ബൈജൂസ് ഏറ്റെടുത്ത ആകാശ് എജുക്കേഷന്‍ സര്‍വീസ് എന്ന കമ്പനിക്ക് വലിയ നല്‍കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പിരിച്ചുവിടല്‍ വാര്‍ത്തകളും വരുന്നത്. ആകാശിന് നല്‍കാനുള്ള പേയ്‌മെന്റ് ആഗസ്‌റ്റോടു കൂടി നല്‍കുമെന്നാണ് ബൈജൂസ് അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in