വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് ജില്ലാ കളക്‌ടർ ; കരിങ്കൊടി കാട്ടി ഡി.വൈ.എഫ്.ഐ, സി.പി.ഐ പ്രവര്‍ത്തകരരുടെ പ്രതിഷേധം

വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് ജില്ലാ കളക്‌ടർ ; കരിങ്കൊടി കാട്ടി ഡി.വൈ.എഫ്.ഐ, സി.പി.ഐ  പ്രവര്‍ത്തകരരുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് അനുകൂല നിലപാട് സ്വീകരിക്കുന്ന ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ, സി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ ലക്ഷദ്വീപ് ജില്ലാ കളക്‌ടർ എസ്.അസ്‌കര്‍ അലി വാർത്തസമ്മേളനത്തിൽ എത്തിയപ്പോഴായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കളക്ടര്‍ ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധം നടത്തുന്നത്.

ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ്. അനധികൃത കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നത്. ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നും കളക്ടര്‍ എസ്.അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത് . വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ് മദ്യവില്പനയ്ക്കുള്ള ലൈസൻസ് നൽകിയിട്ടുള്ളത് . നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ബീഫ് നിരോധിച്ചത്. ജില്ലാ പഞ്ചായത്തുകളുടെ അധികാരം കുറച്ചിട്ടില്ല. ഭരണപരമായ മാറ്റങ്ങളാണ് വരുത്തിയതെന്നും കലക്ടര്‍ പറഞ്ഞു.

The Cue
www.thecue.in