കോണ്‍ഗ്രസുകാരന്‍ തന്നെ; തൃക്കാക്കരയില്‍ ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി തോമസ്

കോണ്‍ഗ്രസുകാരന്‍ തന്നെ; തൃക്കാക്കരയില്‍ ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി തോമസ്

തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് കെ.വി തോമസ്. ഡോ. ജോ.ജോസഫിന് വേണ്ടി വോട്ട് പിടിക്കും.

വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരുമെന്നാണ് കെ.വി തോമസ് പറഞ്ഞത്.

എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ എങ്ങനെ പങ്കാളിയായോ അതു പോലെ തന്നെ ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിലും പങ്കാളിയാകുമെന്നും കെ.വി തോമസ് പ്രഖ്യാപിച്ചു.

അതേസമം താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ.വി തോമസ്.