കുവൈത്തില്‍ ഷോര്‍ട്‌സ് ധരിച്ച് ബാങ്ക് വിളിച്ച പള്ളി ജീവനക്കാരന് താക്കീത്

കുവൈത്തില്‍ ഷോര്‍ട്‌സ് ധരിച്ച് ബാങ്ക് വിളിച്ച പള്ളി ജീവനക്കാരന് താക്കീത്

കുവൈത്തിലെ പള്ളിയില്‍ ഷോര്‍ട്‌സ് ധരിച്ചെത്തി ബാങ്ക് വിളിച്ച മുഅദിന് താക്കീത്. കുവൈത്തിലെ അല്‍ റിഹാബ് പരിസരത്തെ പള്ളിയിലാണ് സംഭവം. മുഅദ് ഷോര്‍ട്‌സ് ധരിച്ച് ബാങ്ക് വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഔഖാഫ്കാര്യ മന്ത്രാലയം മുഅദിന് താക്കീത് നല്‍കുകയും താത്കാലികമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്.

മഗ്‌രിബ് നമസ്‌കാരത്തിനിടെയാണ് മുഅദ് ഷോര്‍ട്‌സും ടി-ഷര്‍ട്ടും ധരിച്ചു കൊണ്ട് ബാങ്ക് വിളിച്ചത്. എന്നാല്‍ താന്‍ ലൈബ്രറി വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനിടയില്‍ ബാങ്ക് വിളിക്കാന്‍ സമയമായപ്പോള്‍ വസ്ത്രം മാറാന്‍ സമയം കിട്ടിയില്ലെന്നുമാണ് മുഅദ് സംഭവത്തില്‍ വിശദീകരിച്ച് പറഞ്ഞത്.

കുവൈത്തില്‍ ഷോര്‍ട്‌സ് ധരിച്ച് ബാങ്ക് വിളിച്ച പള്ളി ജീവനക്കാരന് താക്കീത്
താലിബാന്റെ മുഖപത്രമെഴുതുമോ ഇതുപോലെ?, അഫ്ഗാനെ 'സ്വതന്ത്ര'മാക്കിയ മാധ്യമത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

അതേസമയം ബാങ്ക് വിളിക്കാന്‍ പ്രത്യേകം വസ്ത്രം ധരിക്കണമെന്ന നിയമമൊന്നും എവിടെയുമില്ലെന്നും താന്‍ ബാങ്ക് വിളിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ശുചീകരണ നടപടികള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും മുഅദ് പറഞ്ഞു.

ബാങ്ക് വിളിക്കുന്നയാള്‍ സാധാരണ പരമ്പരാഗതമായ മുഴുനീള വസ്ത്രമാണ് ധരിക്കുക. എന്നാല്‍ ടി-ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച് ബാങ്ക് വിളിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.

ഇയാളെ അറസ്റ്റു ചെയ്‌തെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in