ചക്ക ചൂഴ്ന്നു നോക്കുന്നത് പോലെ അല്ലേ ഇടത് സ്വതന്ത്രനായ എന്നെ പരിശോധിച്ചത്, എന്നിട്ട് എന്ത് കിട്ടി?, മറുപടിയുമായി കെ.ടി. ജലീല്‍

ചക്ക ചൂഴ്ന്നു നോക്കുന്നത് പോലെ അല്ലേ ഇടത് സ്വതന്ത്രനായ എന്നെ പരിശോധിച്ചത്, എന്നിട്ട് എന്ത് കിട്ടി?, മറുപടിയുമായി കെ.ടി. ജലീല്‍

യു.ഡി.എഫും ബി.ജെ.പിയും സ്വര്‍ണക്കടത്ത് കേസുമായി നടത്തിയ എല്ലാ ആരോപണങ്ങളും പൊളിഞ്ഞുവെന്ന് എം.എല്‍.എ കെടി ജലീല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കാത്തതുകൊണ്ട് കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം നിര്‍മിക്കാനാണ് യുഡിഎഫും ബി.ജെ.പിയും ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനിന്റെ തൂക്കം ശരിയല്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ എത്ര അന്തി ചര്‍ച്ചകള്‍ വെച്ചു. എന്നിട്ട് ആ ചര്‍ച്ചകള്‍ എവിടെയെത്തിയെന്നും ജലീല്‍ ചോദിച്ചു.

ആരോപണം ഉന്നയിച്ച കെഎം ഷാജിയും വിടി ബല്‍റാമും ഇപ്പോള്‍ എവിടെയാണ്. നിയമസഭ പോലും കണ്ടില്ലല്ലോ എന്നും ജലീല്‍ പരിഹസിച്ചു.ഏറ്റവും ഒടുവില്‍ ബിരിയാണി ചെമ്പിന്റെ ഉള്ളില്‍ നുണക്കഥയുടെ പടക്കം പൊട്ടിച്ചാണ് എത്തിയിരിക്കുന്നത്. അതും ഇന്നത്തോടു കൂടി അവസാനിപ്പിക്കേണ്ടി വരും. കേന്ദ്ര ഏജന്‍സികള്‍ കഴുകന്മാരെ പോലെ അല്ലേ ഇവിടെ പാറി നടന്നത്. എല്ലാവരെയും സൂക്ഷ്മദര്‍ശിനി വെച്ച് അന്വേഷിച്ചത്. എന്നിട്ട് എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചോ?

വിവര ശേഖരണത്തിന്റെ ഭാഗമായി മൂന്ന് അന്വേഷണ ഏജന്‍സികള്‍ വിളിച്ചിരുന്നു. എ മുതല്‍ ഇസഡ് വരെ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട ആളുകളുമായുള്ള വാട്‌സ്ആപ്പ് മെസേജുകള്‍ പരിശോധിച്ചു. ഞാന്‍ എന്‍.ഐ.എയുടെ റൂമിലേക്ക് കടന്നുചെന്നപ്പോള്‍ ഒരു സ്‌ക്രീനില്‍ ഞാന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ്. സത്യത്തില്‍ രക്ഷപ്പെട്ടത് ഞാന്‍ ആണ്. ഇലക്ട്രോണിക് തെളിവ് ഉണ്ടെങ്കില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു ഭയപ്പാടിന്റെയും ആവശ്യമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമാണ് അത്. ഇഡി എന്റെ മുപ്പത് വര്‍ഷത്തെ ബാങ്ക് ഇടപാട് പരിശോധിച്ചു. കണക്കില്‍പെടാത്ത ഒരു രൂപ കണ്ടെത്താനായോ? ഇന്ത്യയില്‍ ഒരു ഇടതുപക്ഷ നേതാവിനയെും ഇതുവരെ ഇഡി അറസ്റ്റ് ചെയ്തിട്ടില്ല. ഒരു ഇടതുപക്ഷ നേതാവിനും അവിഹിത സമ്പാദ്യത്തിന്റെ പേരില്‍ ഒരു രൂപയുടെ പിഴ കൊടുക്കേണ്ടി വന്നിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ വാക്കുകള്‍

ജനനായകനെ അമ്പെയ്ത് വീഴ്ത്താന്‍ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും ഉപയോഗിക്കുന്നു.

യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ സഖ്യം തെരഞ്ഞെടുപ്പിലും പ്രചരിച്ചു. നിരാശയില്‍ നിന്നാണ് കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം സൃഷ്ടിക്കാന്‍ രംഗത്ത് വന്നത്.

യുഎഇ കോണ്‍സുലേറ്റ് റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് സ്വര്‍ണക്കിറ്റാണെന്നാണ് ബി.ജെ.പിയുടെ കെ സുരേന്ദ്രന്‍ ആദ്യം പറഞ്ഞത്. പിന്നീട് യുഡിഎഫും അത് ഏറ്റുപിടിച്ചു.

യുഡിഎഫിന്റെ എം.പി ബെന്നി ബെഹനാന്‍ എം.പി നിയമം ലംഘിച്ചെന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയച്ചു. അത് പൊളിഞ്ഞപ്പോള്‍ ഈത്തപ്പഴത്തിന്റെ കുരുവിലാണ് സ്വര്‍ണം കടത്തിയതെന്ന് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഈന്തപ്പഴം അവര്‍ ആദരിക്കുന്ന പഴമാണ്. അതിന്റെ കുരുവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവും ആവിയായി പോകുന്നതാണ് നമ്മള്‍ കണ്ടത്.

ഖുര്‍ ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നായിരുന്നു പിന്നീടുള്ള ആരോപണം. ഖുര്‍ ആന്‍ വിദേശത്ത് നിന്ന് കൊണ്ട് വന്ന് വിതരണം ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങളും പറഞ്ഞു. യുഎഇയില്‍ നിന്ന് കൊണ്ടുവന്ന ഖുര്‍ ആനിന്റെ തൂക്കം ശരിയല്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ എത്ര അന്തി ചര്‍ച്ചകള്‍ വെച്ചു. എന്നിട്ട് ആ ചര്‍ച്ചകള്‍ എവിടെയെത്തി.

ഖുര്‍ ആന്‍ കയറ്റിപോയ വാഹനം അതിന്റെ ജിപിഎസ് കേടു വന്നു എന്നായിരുന്നു പിന്നീടുള്ള പ്രചരണം. തൃശൂരില്‍ വെച്ചാണ് ഓഫ് ആയതെന്ന് പറഞ്ഞു. എന്നിട്ട് തൃശൂരില്‍ വെച്ച് ഓഫായ ജിപിഎസും തേടി കേന്ദ്ര ഏജന്‍സികള്‍ അങ്ങോട്ടെത്തി. ആ ജിപിഎസിനെക്കുറിച്ച് പത്ര മാധ്യമങ്ങളോ യുഡിഎഫോ പിന്നീട് എന്തെങ്കിലും പറഞ്ഞോ? അതും ജലരേഖയായി മാറുന്നതാണ് കണ്ടത്.

ഖുര്‍ ആന്‍ കൊണ്ടു പോയ വാഹനം ബാംഗ്ലൂരിലേക്ക് കൊണ്ടു പോയെന്നായി പ്രചരണം. ചില മാധ്യമങ്ങള്‍ റൂട്ട് മാപ്പ് വരെ പ്രസിദ്ധീകരിച്ചു. ഇതെല്ലാം പറഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിച്ചു. ഈ കള്ളക്കഥകളുടെ പേരില്‍ യുഡിഎഫും ബിജെപിയും തെരുവുകള്‍ കയ്യടക്കി. അതും പൊളിഞ്ഞു. ഇതും ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ ഡോളര്‍ കടത്തുമായി യുഡിഎഫും ബിജെപിയും വന്നു. അതും പൊളിഞ്ഞു.

ആരോപണം ഉന്നയിച്ച കെഎം ഷാജിയും വിടി ബല്‍റാമും ഇപ്പോള്‍ എവിടെയാണ്. നിയമസഭ പോലും കണ്ടില്ലല്ലോ. ഏറ്റവും ഒടുവില്‍ ബിരിയാണി ചെമ്പിന്റെ ഉള്ളില്‍ നുണക്കഥയുടെ പടക്കം പൊട്ടിച്ചാണ് എത്തിയിരിക്കുന്നത്. അതും ഇന്നത്തോടു കൂടി അവസാനിപ്പിക്കേണ്ടി വരും. കേന്ദ്ര ഏജന്‍സികള്‍ കഴുകന്മാരെ പോലെ അല്ലേ ഇവിടെ പാറി നടന്നത്. എല്ലാവരെയും സൂക്ഷ്മദര്‍ശിനി വെച്ച് അന്വേഷിച്ചത്. എന്നിട്ട് എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചോ?

മറ്റു ഏജന്‍സികള്‍ അന്വേഷണ സംബന്ധമായ രേഖകള്‍ സമര്‍പ്പിച്ചു. എന്നിട്ട് മറ്റെന്തെങ്കിലും സംഭവിച്ചോ? ആരുടെയെങ്കിലും ഒരു രോമത്തില്‍ തൊടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചോ? സ്വര്‍ണക്കടത്തുമായി പ്രധാനപ്പെട്ട അന്വേഷണം നടത്തിയ കസ്റ്റംസ് ഖുര്‍ആനില്‍ സ്വര്‍ണം കടത്തിയെന്ന നുണക്കഥ അവസാനിപ്പിക്കാന്‍ പോകുന്നു. അവര്‍ യുഎഇ കോണ്‍സുലേറ്റിന് നല്‍കിയ നോട്ടസീന്റെ കോപിയാണിത്. ഷാര്‍ജ സുല്‍ത്താന് മുഖ്യമന്ത്രിയും ഭാര്യയും കൈക്കൂലി കൊടുത്തു എന്ന് പറയാന്‍ കുഞ്ഞാലിക്കുട്ടി സാഹിബേ എങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നു? അതിനെ എതിര്‍ത്ത് സംസാരിക്കേണ്ടേ ? കേരള മുഖ്യമന്ത്രി ഷാര്‍ജ സുല്‍ത്താന് കൈക്കൂലി കൊടുക്കുക, ഷാര്‍ജ സുല്‍ത്താന്റെ ഭാര്യയ്ക്ക് ആഭരണം കൊടുക്കുക എന്നൊക്കെയാണ് പ്രചരണം. അവര്‍ ഇതിന്റെ ഒക്കെ പറുദീസയില്‍ നിന്ന് വരുന്നവരാണ്.

വിവര ശേഖരണത്തിന്റെ ഭാഗമായി മൂന്ന് അന്വേഷണ ഏജന്‍സികള്‍ വിളിച്ചിരുന്നു. എ മുതല്‍ ഇസഡ് വരെ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട ആളുകളുമായുള്ള വാട്‌സ്ആപ്പ് മെസേജുകള്‍ പരിശോധിച്ചു. ഞാന്‍ എന്‍.ഐ.എയുടെ റൂമിലേക്ക് കടന്നുചെന്നപ്പോള്‍ ഒരു സ്‌ക്രീനില്‍ ഞാന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ്. സത്യത്തില്‍ രക്ഷപ്പെട്ടത് ഞാന്‍ ആണ്. ഇലക്ട്രോണിക് തെളിവ് ഉണ്ടെങ്കില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു ഭയപ്പാടിന്റെയും ആവശ്യമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമാണ് അത്. ഇഡി എന്റെ മുപ്പത് വര്‍ഷത്തെ ബാങ്ക് ഇടപാട് പരിശോധിച്ചു. കണക്കില്‍പെടാത്ത ഒരു രൂപ കണ്ടെത്താനായോ? ഇന്ത്യയില്‍ ഒരു ഇടതുപക്ഷ നേതാവിനയെും ഇതുവരെ ഇഡി അറസ്റ്റ് ചെയ്തിട്ടില്ല. ഒരു ഇടതുപക്ഷ നേതാവിനും അവിഹിത സമ്പാദ്യത്തിന്റെ പേരില്‍ ഒരു രൂപയുടെ പിഴ കൊടുക്കേണ്ടി വന്നിട്ടില്ല.

ഞങ്ങള്‍ക്കാര്‍ക്കും ഞങ്ങളുടെ വീടോ പണമോ ഇഡിക്ക് കൊടുക്കേണ്ടി വന്നിട്ടില്ല. അത് ദാനം ചെയ്തത് മുസ്ലീം ലീഗിന്റെ നേതാവാണ്. ഒരംശം തെറ്റുണ്ടായിരുന്നെങ്കില്‍ എന്നേ കുരുക്ക് ഞങ്ങളുടെ കഴുത്തില്‍ മുറുകുമായിരുന്നു. ഇടത് സ്വതന്ത്രനായിട്ടുള്ള എന്നെ ചക്ക ചൂഴ്ന്നു നോക്കുന്നത് പോലെയാണ് പരിശോധിച്ചത്. അപ്പോള്‍ സാക്ഷാല്‍ കമ്യൂണിസ്റ്റ് കാരായിട്ടുള്ളവരുടെ അവസ്ഥ പറയണോ?

Related Stories

No stories found.
logo
The Cue
www.thecue.in