ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ എഴുതിയതിന്റെ അര്‍ത്ഥം മനസിലാകാത്തവരോട് സഹതാപം; ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍

ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ എഴുതിയതിന്റെ അര്‍ത്ഥം മനസിലാകാത്തവരോട് സഹതാപം; ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍

ആസാദ് കശ്മീര്‍ എന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ആസാദ് കശ്മീര്‍ എന്ന് എഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസിലാകാത്തവരോട് സഹതാപം മാത്രമെന്നാണ് കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദമായത്. വിഭജന കാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. കശ്മീര്‍ യാത്രയെക്കുറിച്ചുള്ള എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം,' എന്നായിരുന്നു ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഇതിനെതിരെ ബി.ജെ.പി വിമര്‍ശനവുമായി രംഗത്തെത്തി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ബിജെപി ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in