കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടുമെന്ന് ജലീലിന്റെ വെല്ലുവിളി, രാഷ്ട്രീയജീവിതം അവസാനിപ്പിക്കേണ്ടിവരും

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടുമെന്ന് ജലീലിന്റെ വെല്ലുവിളി, രാഷ്ട്രീയജീവിതം അവസാനിപ്പിക്കേണ്ടിവരും

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെടി ജലീല്‍.

അന്വേഷണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവരുമെന്നാണ് ജലീല്‍ പറഞ്ഞത്. സംഭാഷണം പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നും ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ നല്ലതെന്നും കാത്തിരുന്നു കാണാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗം ഇന്ന് ചേരാനിരിക്കുന്നതിനിടെയാണ് ജലീലിന്റെ വെല്ലുവിളി. വൈകിട്ട് മൂന്ന് മണിക്ക് ലീഗ് ഹൗസില്‍ വെച്ചാണ് യോഗം. മുഈന്‍ അലിക്കെതിരെ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ജലീല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

അതേസമയം പാണക്കാട് കുടുംബത്തിനെതിരെ നടപടിയുണ്ടായാല്‍ അത് തിരിച്ചടിയാകുമെന്ന വാദവും ലീഗില്‍ ഉയരുന്നുണ്ട്. മുഈനലി തങ്ങള്‍ക്ക് ചന്ദ്രികമയുമായി ബന്ധമില്ലെന്ന ലീഗിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്തും പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in