ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു; മാതൃഭൂമി പത്രത്തിലെ കാരിക്കേച്ചറിനെതിരെ കെടി ജലീല്‍

കെ ടി ജലീല്‍
കെ ടി ജലീല്‍

സജി ചെറിയാന്റെ രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച കാരിക്കേച്ചറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ശ്രേയാംസ് കുമാറിന് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നു എന്നും സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കുന്നതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നും കെ.ടി ജലീല്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പരാമര്‍ശം.

'മിസ്റ്റര്‍ ശ്രേയാംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?,' കെ.ടി. ജലീല്‍ ചോദിച്ചു.

User

ശ്രേയാംസ്‌കുമാര്‍ ആണ് നിലവില്‍ മാതൃഭൂമിയുടെ ചെയര്‍മാന്‍. മാതൃഭൂമി പത്രത്തിലെ ആദ്യ പേജില്‍, സജി ചെറിയാന്റെ രാജി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്തയിലാണ് സജി ചെറിയാന്റെ ശരീരത്തിലൂടെ കുന്തം കടത്തിയ തരത്തിലുള്ള കാരിക്കേച്ചര്‍ നല്‍കിയത്. ഇത് വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതിനെതിരെ കമ്യൂണിസ്റ്റ് സൈബര്‍ ഗ്രൂപ്പുകളില്‍ ശ്രേയാംസ്‌കുമാറിന്റൈയും വീരേന്ദ്രകുമാറിന്റെയും ശരീരത്തില്‍ കുന്തം കയറ്റിക്കൊണ്ടുള്ള ചിത്രങ്ങളും വരുന്നുണ്ട്.

User

ഭരണഘടനയ്‌ക്കെതിരെ സംസാരിച്ച സജി ചെറിയാന്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. മുഖ്യമന്ത്രിയോട് താന്‍ രാജിവെക്കുകയാണെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയാണെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിയിലാണ് സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ സംസാരിച്ചത്.

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. ഗുണമെന്ന് പറയാന്‍ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട് എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണഘടനയാണിതെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്ന സ്ഥിതിയില്ലെന്നും കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാകുക എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ എന്നും സജി ചെറിയാന്‍ ചോദിച്ചു.

നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in