സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം, ഇല്ലെങ്കിൽ സമരം; കെ സുധാകരൻ

സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം, ഇല്ലെങ്കിൽ സമരം; കെ സുധാകരൻ

കേന്ദ്ര സർക്കാർ ഇന്ധനനികുതി കുറച്ചതോടെ സംസ്ഥാനവും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇല്ലാത്തപക്ഷം കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

അവശ്യസാധനങ്ങളുടെ വില വർധിക്കുമ്പോഴും കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം അതിന് തയ്യാറാകാതെ നിൽക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. കേന്ദ്രത്തിനെ മാത്രം കുറ്റം പറയുകയും സംസ്ഥാനം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിന് പറഞ്ഞിട്ടുള്ളതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6.30 രൂപയും, ഡീസലിന് 12.27 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 10.86 രൂപയായി കുറഞ്ഞു, ഡീസലിന് 93.52 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും, ഡീസലിന് 91.49 രൂപയുമായി. കോഴിക്കോട് പെട്രോളിന് 103.97 രൂപയും, ഡീസലിന് 92.57 രൂപയുമാണ് പുതുക്കിയ വില.

Related Stories

No stories found.
logo
The Cue
www.thecue.in