'സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', കെ.പി.സി.സി ഓഫീസിന് മുന്നില്‍ കെ.എസ്.യുവിന്റെ പേരില്‍ ഫ്‌ളെക്‌സ്

'സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', കെ.പി.സി.സി ഓഫീസിന് മുന്നില്‍ കെ.എസ്.യുവിന്റെ പേരില്‍ ഫ്‌ളെക്‌സ്

'കെ.മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' പോസ്റ്ററിന് പിന്നാലെ കെ.സുധാകരനെ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്ററുകള്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉയരുന്ന നേതൃമാറ്റ ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് ഫ്‌ളക്‌സ് ബോര്‍ഡ്.

'കെ.സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന ഫ്‌ളക്‌സ് ബോര്‍ഡ് കെ.എസ്.യുവിന്റെ പേരിലാണ്. തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിന് മുന്നിലും കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലുമാണ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍.

ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ, കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കുക തുടങ്ങിയവയാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍. കെ.മുരളീധരനെ നേതൃത്വത്തിലേക്ക് എത്തിക്കണമെന്ന പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വീഴ്ചകള്‍ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പാര്‍ട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

'സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', കെ.പി.സി.സി ഓഫീസിന് മുന്നില്‍ കെ.എസ്.യുവിന്റെ പേരില്‍ ഫ്‌ളെക്‌സ്
'ബിന്ദു കൃഷ്ണ ബി.ജെ.പി ഏജന്റ്, പേയ്‌മെന്റ് റാണി', പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പോസ്റ്ററുകള്‍

മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത്

എന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണ്. മാധ്യമങ്ങള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. ഞാനെന്ത് തെറ്റാണ് ചെയ്തത്. വിജയത്തിന് പിതൃത്വം വഹിക്കാന്‍ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കും. ലോക്‌സഭയില്‍ 20 ല്‍ 19 നേടിയപ്പോള്‍ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ല. പരാജയം ഉണ്ടായപ്പോള്‍ പൂര്‍ണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഏല്‍ക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

ksu flex boards demanding k sudhakaran be made kpcc president

Related Stories

No stories found.
logo
The Cue
www.thecue.in