കെഎസ്ആര്‍ടിസിക്ക് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; ശമ്പളം വൈകും

കെഎസ്ആര്‍ടിസിക്ക് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; ശമ്പളം വൈകും

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സെപ്തംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മറ്റ് കോര്‍പ്പറേഷനുകളെ പോലെ ഒരു കോര്‍പ്പറേഷനാണ് കെ.എസ്.ആര്‍.ടി.സി അതുകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

കെ.എസ്.ആര്‍.ടി.സി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ്. മറ്റ് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ. ധനസഹായം അടക്കമുള്ള കാര്യങ്ങളില്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

Related Stories

No stories found.
logo
The Cue
www.thecue.in