കെഎസ്ആര്‍ടിസിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

കെഎസ്ആര്‍ടിസിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി;  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

കെ.എസ്.ആര്‍.ടി.സിയല്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം വിതരണം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സഹായം വൈകിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം മുടങ്ങിയിരുന്നു. 55.77 കോടി രൂപയാണ് നിലവില്‍ നല്‍കിയത്. ഇതില്‍ ഏഴ് കോടി രൂപ കെ.എസ്.ആര്‍.ടി.സിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി രക്ഷാ പാക്കേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടക്കുകയാണ്.

അംഗീകൃത തൊഴിലാളി സംഘടനകളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് തവണ ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പായില്ല.

കെ.എസ്.ആര്‍.ടി.സിക്കായി 250 കോടി രൂപയുടെ സഹായധനം കരുതിയിട്ടുണ്ടെങ്കിലും ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ചെലവ് കുറയ്ക്കണമെന്ന നിബന്ധനയാണ് ധനവകുപ്പും മാനേജ്‌മെന്റും മുന്നോട്ട് വെച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in