പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷകരായത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; 'കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടു'

പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷകരായത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; 'കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടു'

കോട്ടയം പുല്ലുപാറയില്‍ ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷകരായത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ പത്തുമണിയോടെ എരുമേലിയിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവമെന്ന് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ കെ.ടി.തോമസ് പറഞ്ഞു. മനോരമ ഓണ്‍ലൈനോടായിരുന്നു പ്രതികരണം.

'എരുമേലിയിലേക്ക് വരുന്നതിനിടെ പുല്ലുപാറയില്‍ ഉരുള്‍പൊട്ടി കിടക്കുകയായിരുന്നു. ഞങ്ങളുടെ മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുണ്ടായിരുന്നു. അഗ്നിശമനസേനയെത്തി ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നതിനിടെ രണ്ട് തവണ വീണ്ടും ഉരുള്‍പൊട്ടി. വെള്ളം ഒഴുകി ബസിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടത്. കണ്ടക്ടര്‍ അവരെ പെട്ടെന്ന് തന്നെ ചാടിപ്പിടിച്ച് വണ്ടിയില്‍ കയറ്റി. കാറിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ ഉടക്കി കിടക്കുന്നത് കണ്ടു. കാര്‍ പൊക്കി അവരെ എഴുന്നേല്‍പ്പിച്ച് അവരെയും ബസില്‍ കയറ്റി.'

അവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഏതാണ്ട് നൂറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരെയെല്ലാം രണ്ടു മണി വരെ സുരക്ഷിതമായ വാഹനങ്ങളില്‍ കയറ്റി ഇരുത്തി. പിന്നീട് കാല്‍നടയായി മറ്റുസ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in