കെഎസ്ആര്‍ടിസി കുട്ടികള്‍ക്ക് പഠന വണ്ടി; ക്ലാസ് റൂമുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കെഎസ്ആര്‍ടിസി കുട്ടികള്‍ക്ക് പഠന വണ്ടി;  ക്ലാസ് റൂമുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
Published on

സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് ക്ലാസ് റൂം ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണക്കാട് ടി.ടി.ഐയിലാണ് ക്ലാസ് റൂ തയ്യാറാക്കുന്നത്.

പൊളിക്കാനായി ഇട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്ലാസ് മുറികളാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. മന്ത്രി തന്നെയാണ് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നിര്‍മ്മിച്ച ക്ലാസ് റൂം ഉദ്ഘാടനം ചെയ്യുന്നത്.

പഠന വണ്ടിയെന്നാണ് ക്ലാസ് റൂമിന് പേരിട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനും അക്ഷരം മനസിലാക്കാനുമൊക്കെ സാധിക്കുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്. എ.സി അടക്കമുള്ള സൗകര്യങ്ങളും ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in