വൈദ്യുതി നിയന്ത്രണം വരുന്നു; സംഭരണികളില്‍ ജലക്ഷാമമെന്ന് മന്ത്രി എം എം മണി  

വൈദ്യുതി നിയന്ത്രണം വരുന്നു; സംഭരണികളില്‍ ജലക്ഷാമമെന്ന് മന്ത്രി എം എം മണി  

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രി എം എം മണി. സംഭരണികളില്‍ ജലക്ഷാമം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. കൂടംകുള ആണവ വൈദ്യുതി നിലയ പദ്ധതി ലൈന്‍ പൂര്‍ണമായിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യത്തിന് മഴ ഇനിയും ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന ജല വിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വൈദ്യുത മന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്നും ഒന്നര ആഴ്ച്ചത്തെ ആവശ്യത്തിനുള്ള ജലമാണ് ഡാമുകളില്‍ ബാക്കിയുള്ളതെന്നും കെ കൃഷ്ണന്‍ കുട്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.

വൈദ്യുതി നിയന്ത്രണം വരുന്നു; സംഭരണികളില്‍ ജലക്ഷാമമെന്ന് മന്ത്രി എം എം മണി  
‘ജലനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കും’; ഡാമുകളില്‍ അവശേഷിക്കുന്നത് ഒന്നരയാഴ്ച്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് മന്ത്രി

ഇക്കഴിഞ്ഞ ജൂണ്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മഴ കുറഞ്ഞ മാസങ്ങളില്‍ ഒന്നാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 44.25 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ ജൂണ്‍ മഴ 63 ശതമാനം കുറഞ്ഞത് ഗുരുതര സാഹചര്യം വ്യക്തമാക്കുന്നു. ഇടുക്കി (55%), കാസര്‍കോട് (51%), തൃശൂര്‍ (48%), പത്തനംതിട്ട (46%), മലപ്പുറം (46%), പാലക്കാട് (45%), എറണാകുളം (43%), കൊല്ലം (42%), കണ്ണൂര്‍ (40%) എന്നിവിടങ്ങളിലും ഗണ്യമായ മഴക്കുറവുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in