'ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും'; കൃഷ്ണകുമാര്‍

'ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും'; കൃഷ്ണകുമാര്‍

Published on

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും കൃഷ്ണകുമാര്‍ ട്വന്റിഫോര്‍ന്യൂസിനോട് പറഞ്ഞു.

വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. രാഷ്ട്രീയനിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും നേരെ മാത്രമാണ് ട്രോളുകളുണ്ടാകുന്നതെന്നും, മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. സുരേഷ് ഗോപിയും കൃഷ്ണകുമാറും അടക്കം ബി.ജെ.പി സംസ്ഥാനനേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Krishnakumar On Assembly Election

logo
The Cue
www.thecue.in