മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായ് കോണ്‍ഗ്രസ്, യാത്രാച്ചെലവ് ഉള്‍പ്പെടെ എല്ലാ സഹായവുമെന്ന് മുല്ലപ്പള്ളി

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായ് കോണ്‍ഗ്രസ്, യാത്രാച്ചെലവ് ഉള്‍പ്പെടെ എല്ലാ സഹായവുമെന്ന് മുല്ലപ്പള്ളി

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് തിരികെയെത്തിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് കോണ്‍ഗ്രസ്. കര്‍ണ്ണാടക, മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ട്രെയിനിന്റെയും കേരളത്തിലേക്കുള്ള യാത്ര ചെലവ് വഹിക്കാമെന്ന് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും മലയാളികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷന്‍.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളും നാട്ടിലുള്ള കുടുംബാംഗങ്ങളും അതീവ ആശങ്കയിലും പ്രയാസത്തിലുമാണെന്ന് മുല്ലപ്പള്ളി. ഇവരില്‍ നല്ലൊരു ശതമാനം പഠനാവശ്യത്തിന് പോയ വിദ്യാര്‍ത്ഥികളാണ്. ലോക്ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും ഹോസ്റ്റലുകള്‍ പൂട്ടിയതും കൊണ്ട് ഇവര്‍ ഭക്ഷണവും താമസ സൗകര്യവും ഇല്ലാതെ ദുരിതത്തിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. സമാനമായ ദുരിതത്തിലാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായിപ്പോയ ചെറുകിട കച്ചവടക്കാരും ദിവസവേതന തൊഴിലാളികളും. ഇവരെ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അയല്‍ സംസ്ഥാനത്തുള്ളവരെ ബസുകളിലും ദീര്‍ഘദൂരത്തുള്ളവരെ ട്രെയിനുകളിലും നാട്ടിലെത്തിക്കാന്‍നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

മലയാളികളെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി

രോഗവ്യാപനം ഇല്ലാതിരിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ടുവരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത്. ഇങ്ങനെ ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായ് കോണ്‍ഗ്രസ്, യാത്രാച്ചെലവ് ഉള്‍പ്പെടെ എല്ലാ സഹായവുമെന്ന് മുല്ലപ്പള്ളി
'കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നു', ട്വിറ്ററില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍

വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടുകിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയില്‍ ഡെല്‍ഹിയില്‍നിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ മുന്‍ഗണന ലഭിക്കുക. മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍നിന്നും പ്രത്യേക ട്രെയിനുകള്‍ ആലോചിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലാതെ പെട്ടുപോകുന്നവരെ ഇവിടെനിന്ന് വാഹനം അയച്ച് തിരിച്ചെത്തിക്കല്‍ എങ്ങനെയെന്നത് ആലോചിച്ച് അതിനുതകുന്ന നടപടിയും പിന്നീട് സ്വീകരിക്കും.

ഇന്ത്യയ്ക്കകത്തെ പ്രവാസി കേരളീയരുടെ സൗകര്യത്തിനായി ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ തുടങ്ങും. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്ററുകളും ആരംഭിക്കും.

The Cue
www.thecue.in