ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസുകൊടുക്കേണ്ടതുള്ളൂ; വിമര്‍ശനവുമായി കെപിഎ മജീദ്

ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസുകൊടുക്കേണ്ടതുള്ളൂ; വിമര്‍ശനവുമായി കെപിഎ മജീദ്

മലപ്പുറം: കെടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.എ മജീദ്. ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കെ.ടി ജലീലിന്റേതായി വരുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കെപിഎ മജീദ് പറഞ്ഞു.

മുഈനലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കെപിഎ മജീദ് പറഞ്ഞു. ഒരു പത്ര സമ്മേളനം നടക്കുന്നിടത്ത് മോശമായി കയറി വന്ന് അനഭിമതമായ കാര്യങ്ങള്‍ സംസാരിച്ചാല്‍ നടപടിയെടുക്കാന്‍ വേറെ ആരോടും ചോദിക്കേണ്ടതില്ല. പാര്‍ട്ടി ഓഫീസില്‍ കയറി വന്ന് അസഭ്യം പറഞ്ഞാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

''ഇന്നലെ നടന്ന യോഗത്തിന്റെ ഒറ്റ അജണ്ട മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുക എന്നുള്ളതാണ്. ഹൈദരലി ശിഹാബ് തങ്ങളോട് ചോദിക്കാതെ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ഒരു പത്ര സമ്മേളനം നടക്കുന്നിടത്ത് മോശമായി കയറി വന്ന് അനഭിമതമായ കാര്യങ്ങള്‍ സംസാരിച്ചാല്‍ നടപടിയെടുക്കാന്‍ വേറെ ആരോടും ചോദിക്കേണ്ടതില്ല.

പാര്‍ട്ടി ഓഫീസില്‍ കയറി വന്ന് അസഭ്യം പറഞ്ഞാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കും. അതില്‍ പിന്നെ ആരോടും ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. സംസ്ഥാന പ്രസിഡന്റുമായി ആലോചിക്കേണ്ടതുണ്ട് ചില കാര്യങ്ങള്‍. ഇന്നലത്തെ യോഗത്തില്‍ രണ്ട് അഭിപ്രായമേ ഇല്ല. ചിലയാളുകള്‍ ലീഗിനെ ടാര്‍ജറ്റ് ചെയ്യുന്നുണ്ട്.

ജലീല്‍ പറയുന്നത് ഊഹിച്ച് പറയുന്ന കാര്യമാണ്. അതില്‍ സത്യമേ ഇല്ല. മുഈന്‍ അലി ചെയ്ത കാര്യം തെറ്റാണെന്ന് ഇന്നലെ യോഗത്തില്‍ പറഞ്ഞിരുന്നു. ജലീലിന് മാനമുണ്ടെങ്കില്‍ അല്ലേ മാനനഷ്ടകേസിന് പോകേണ്ടതുള്ളൂ. പാര്‍ട്ടി എന്ത് തേജോവധം ചെയ്താലും ഞങ്ങള്‍ മുമ്പോട്ട് പോകും.

രണ്ട് ദിവസമായി ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ക്ഷീണമാണ്.അതുകൊണ്ടാണ് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയാത്തത്. കര്‍ശനമായിരിക്കുമോ നടപടിയെന്നത് എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. ലീഗിനെ പറ്റിവരുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നും അതില്‍ ഒരു വരി പോലും ശരിയല്ലെന്നുമേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ,'' കെ.പി.എ മജീദ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in