പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് തഹസീല്‍ദാറുടെ റിപ്പോര്‍ട്ട്

പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് തഹസീല്‍ദാറുടെ റിപ്പോര്‍ട്ട്

കോട്ടയം താലൂക്ക് ഓഫീസില്‍ പരിശോധനയ്ക്കായി കൊണ്ടുവന്ന പിസ്റ്റര്‍ കൈയ്യിലിരുന്ന് പൊട്ടി. തോക്കിന്റെ ലൈസന്‍സ് പുതുക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്ക് കൊണ്ടുവന്നതായിരുന്നു തോക്ക്. വ്യവസായി തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ കൈയ്യിലിരുന്ന തോക്കാണ് പൊട്ടിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈസന്‍സ് പുതുക്കുന്നതിന് മുമ്പ് പൊലീസും തഹസീല്‍ദാറും പരിശോധിക്കണം. തഹസില്‍ദാരുടെ ഓഫീസിലേക്ക് പരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് തോക്ക് പൊട്ടിയത്. ബോബന്‍ തോമസിനൊപ്പമുണ്ടായിരുന്ന ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വെടിയുണ്ട തൂണിലേക്ക് ഇടിച്ച് എതിര്‍വശത്തേക്ക് തെറിച്ചു പോയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അബദ്ധം പറ്റിയെന്നായിരുന്നു ഉടമയുടെ വിശദീകരണം. തോക്ക് പരിശോധനയ്ക്ക് കൊണ്ടു വരുമ്പോള്‍ വെടിയുണ്ട വേണ്ടെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തോക്ക് ഉപയോഗിക്കാന്‍ ഉടയമക്ക് യോഗ്യതയില്ലെന്നാണ് തഹസീല്‍ദാറുടെ റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in