കുമരകത്ത് പൊലീസുകാരന്റെ വീട്ടില്‍ അക്രമം; മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതിവെച്ച് സ്ഥലം വിട്ടു

കുമരകത്ത് പൊലീസുകാരന്റെ വീട്ടില്‍ അക്രമം; മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതിവെച്ച് സ്ഥലം വിട്ടു

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അടുത്തിടെ ഇറങ്ങിയ സിനിമ മിന്നല്‍ മുരളിയുടെ മാതൃകയില്‍ ആക്രമണം. കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്.

വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്ന് എഴുതിവെച്ചാണ് കടന്നുകളഞ്ഞത്.

റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും കുടുംബവും വെച്ചൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കുമരകത്തെ വീട് ഒഴിഞ്ഞു കിടക്കുകയാണ്.

പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ട്. കഴിഞ്ഞ ദിവസം പൊലീസ് മദ്യപാനികളുടെ സംഘത്തെ പ്രദേശത്ത് നിന്ന് ഓടിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് നിഗമനം.

Related Stories

No stories found.
logo
The Cue
www.thecue.in