കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ കടത്തി കൊണ്ടു പോയി; ഒരു മണിക്കൂറില്‍ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ കടത്തി കൊണ്ടു പോയി; ഒരു മണിക്കൂറില്‍ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞ് ഒരു മണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലില്‍ നിന്ന് കണ്ടെത്തി.

വ്യാഴാഴ്ച വൈകിട്ട് ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ആശുപത്രി പരിസരത്ത് അന്വേഷണം നടത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ചാണ് സ്ത്രീയെത്തിയത്.

കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ട്, ഡോക്ടര്‍ പരിശോധിക്കണമെന്ന് പറഞ്ഞെന്ന് ധരിപ്പിച്ചാണ് അമ്മയില്‍ നിന്നു കുഞ്ഞിനെ വാങ്ങിയത്.

തിരികെ ഏല്‍പ്പിക്കാത്തത് കണ്ട് അന്വേഷിച്ചപ്പോഴാണ് കടത്തിക്കൊണ്ട് പോയതാണെന്ന് മനസിലായത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

The Cue
www.thecue.in