തോക്ക് നിര്‍മ്മാണം, ബിജെപി പ്രാദേശിക നേതാവ് കോട്ടയത്ത് അറസ്റ്റില്‍

തോക്ക് നിര്‍മ്മാണം, ബിജെപി പ്രാദേശിക നേതാവ് കോട്ടയത്ത് അറസ്റ്റില്‍

തോക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ബിജെപി പ്രാദേശിക നേതാവ് കോട്ടയത്ത് അറസ്റ്റില്‍. പള്ളിക്കത്തോട് മുക്കാലി കദളിമറ്റത്തുള്ള കെ എന്‍ വിജയനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍അധ്യാപകനും നിലവില്‍ സെക്രട്ടറിയുമാണ് കെ എന്‍ വിജയന്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കെ എന്‍ വിജയന്റെ പക്കല്‍ നിന്ന് ആദ്യം ഒരു റിവോള്‍വര്‍ പിടിച്ചെടുത്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ തോക്ക് നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്ന സംഘത്തിലേക്ക് അന്വേഷണമെത്തുകയായിരുന്നു. അന്വേഷണത്തിൽ പത്തോളം തോക്കുകള്‍ പള്ളിക്കത്തോട് പൊലീസ് പിടിച്ചെടുത്തു. വിജയനെ കൂടാതെ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, മനേഷ്‌കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . നാടന്‍ തോക്കുകളും വെടിയുണ്ടകളും നിര്‍മ്മിച്ച നല്‍കുന്ന മൂന്നംഗസംഘത്തെയും ഇടനിലക്കാരെയും മാര്‍ച്ച് 11ന് പൊലീസ് പിടികൂടിയിരുന്നു.

തോക്ക് നിര്‍മ്മാണസാമഗ്രികളും വെടിയുണ്ടകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് കെ എന്‍ വിജയന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in