അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 59 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് മാനേജ്‌മെന്റ്

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 59 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് മാനേജ്‌മെന്റ്

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടെന്ന് പരാതി. ഹോസ്പിറ്റല്‍ കമ്മിറ്റി നിയമിച്ച 59 താത്കാലിക ജീവനക്കാരെയാണ് പിരിച്ച് വിട്ടത്.

കൊവിഡ് വന്നതോടെ ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസത്തെ ശമ്പളം നല്‍കിയത് ട്രൈബല്‍ ഫണ്ട് വകമാറ്റിയാണ്. ഈ തുക തിരിച്ചടയ്ക്കാന്‍ ആശുപത്രിയ്ക്ക് നിര്‍ദേശം വന്നതോടെയാണ് കൂട്ട പിരിച്ചുവിടല്‍ നടപടിയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് നീങ്ങിയതെന്നാണ് വിശദീകരണം.

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് കോട്ടത്തറയിലെ ആശുപത്രി. ദേശീയ തലത്തില്‍ തന്നെ ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ച താലൂക്ക് ആശുപത്രി കൂടിയാണിത്.

നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെ ശമ്പളക്കുടിശ്ശിക കൊടുത്ത് തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in